ഫീസ് വർദ്ധന ആവശ്യപ്പെട്ട് 21 മെ­ഡി­ക്കൽ മാ­നേ­ജ്‌മെ­ന്റു­കൾ ഹൈ­ക്കോ­ടതി­യി­ൽ


കൊച്ചി : ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യ വുമായി സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്‌മെന്റുകൾ ഹൈക്കോടതിയിലേയ്ക്ക്. കണ്ണൂരും കരുണയുമടക്കം 21 മാനേജ്‌മെന്റുകളാണ് കോടതിയെ സമീപിച്ചത്. ഫീസ് പതിനൊന്ന് ലക്ഷമാക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചത് അഞ്ചര ലക്ഷം രൂപയാണ്. ഫീസ് വർദ്ധന നിലവിൽ വന്നാൽ 4000 വിദ്യാർത്ഥികളുടെ പഠനമാണ് പ്രതിസ ന്ധിയിലാകുക. 

രാജേന്ദ്രബാബു കമ്മറ്റി നിശ്ചയിച്ച ഫീസ് ഇരട്ടിയാക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. മാനേജ്‌മെന്റുകളുടെ ഹർജി കോടതി തിങ്കളാഴ്ച പരിഗണിക്കും. എന്നാൽ ഹർജിയിൽ കക്ഷി ചേരാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.  അതേസമയം ഫീസ് വർദ്ധന കുട്ടികളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ രംഗത്തെത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed