വരൾ­ച്ചാ­ മു­ൻ­കരു­തലു­കൾ മന്ത്രി­മാർ അവലോ­കനം ചെ­യ്തു­


ഇടുക്കി : സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുകയാണെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ, ജലവിഭവ മന്ത്രി മാത്യു ടി തോമസ് എന്നിവർ കലക്ടറുമായും ജലവിഭവ വകുപ്പുദ്യോഗസ്ഥരുമായും ജില്ലകളിലെ സ്ഥിതിഗതികൾ  വീഡിയോ കോൺഫറൻസിലൂടെയാണ് മന്ത്രിമാർ അവലോകനം നടത്തി. 

കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ  തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേന ജലവിതരണം ഉറപ്പുവരുത്തുന്നതിനും ജലലഭ്യത, സ്രോതസുകളുടെ സംരക്ഷണം എന്നിവയുടെ സ്ഥിതിഗതികളും വിലയിരുത്തി. നിർമ്മാണം പൂർത്തിയാക്കി കമീഷനിങ്ങിന് തയ്യാറെടുക്കുന്ന കുടിവെള്ള പദ്ധതികൾ ഏപ്രിലിൽ തന്നെ കമീഷൻ ചെയ്യാനും നിർദ്ദേശം നൽകി. 

വൈദ്യുതി കുടിശിക സംബന്ധിച്ച പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്നും മന്ത്രിമാർ അറിയിച്ചു.  ജലദുരുപയോഗം  കർശനമായി തടയുന്നതിനും സ്രോതസുകൾ മലിനമാക്കുന്നവർക്കെതിരെയും പഞ്ചായത്ത്, നഗരസഭാ നിയമപ്രകാരമുള്ള പരിമിതമായ ശിക്ഷാ നടപടികൾക്ക് പകരം പുതിയ ഓർഡിനൻസ് പ്രകാരമുള്ള ശക്തമായ നടപടികൾ  സ്വീകരിക്കാനും നിർദേശം നൽകി.  ജില്ലയിൽ സ്രോതസുകളിലെ ജലലഭ്യത കഴിഞ്ഞ വർഷത്തെക്കാൾ മെച്ചമാണെന്ന് കലക്ടർ ജി ആർ ഗോകുൽ അറിയിച്ചു. 

കരുണാപുരം, മുട്ടം പഞ്ചായത്തുകളിൽ നിന്നും കുടിവെള്ള വിതരണത്തിനുള്ള ആവശ്യം ഉയർന്നിട്ടുണ്ട്. വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നും കലക്ടർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed