തി­രു­വനന്തപു­രം മൃ­ഗശാ­ലയിൽ യു­വാവ് സിംഹക്കൂ­ട്ടി­ലേ­ക്ക് ചാ­ടി­


തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ചാടിയയാളെ ജീവനക്കാർ ചേർന്ന് രക്ഷിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ഒറ്റപ്പാലം സ്വദേശി മുരുകൻ (45) ആണ് സിംഹത്തിന്‍റെ കൂടിന് മുന്നിലെ മതിൽ കടന്ന് കിടങ്ങിലേക്ക് ചാടിയത്.

സംഭവം കണ്ടുനിന്ന ജീവനക്കാർ ഉടനെ തന്നെ കൂട്ടിലിറങ്ങി ഇയാളെ രക്ഷിക്കുകയായിരുന്നു. സംഭവ സമയത്ത് സിംഹം കൂട്ടിന്റെ മറ്റൊരു വശത്തായത് കൊണ്ട് മാത്രമാണ് ഇയാളെ രക്ഷിക്കാനായത്. ഇയാൾ മദ്യലഹരിയിലാണെന്ന് പോലീസ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed