കണ്ണൂ­രിലെ സമാ­ധാ­ന യോ­ഗം അലങ്കോ­ലമാ­യി­


കണ്ണൂർ : യൂത്ത് കോൺ‍ഗ്രസ് നേതാവ് ശുഹൈബ് വധത്തെ തുടർന്ന് കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിൽ ബഹളം. കോൺ‍ഗ്രസ് സി.പി.എം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തിനൊടുവിൽ യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു.

മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചയുടൻ തന്നെ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനിയും കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. യോഗത്തിലേക്ക് പ്രതിപക്ഷ എം.എൽ.എമാരെ ക്ഷണിക്കാഞ്ഞതിനെയും കെ.കെ രാഗേഷ് എം.പി വേദിയിലിരിക്കുന്നതിനെയും പാച്ചേനി ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിനിടയാക്കിയത്. ഇതോടെ യോഗത്തിന്‍റെ അധ്യക്ഷൻ എ.കെ ബാലൻ വിഷയത്തിൽ ഇടപെട്ടു. ജനപ്രതിനിധികളുടെ യോഗമല്ല, വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗമാണ് വിളിച്ചിരിക്കുന്നതെന്നും ബാലൻ പറഞ്ഞു.

സർ‍ക്കാരിനോടുള്ള ചോദ്യങ്ങൾ‍ക്ക് പി. ജയരാജനാണ് മറുപടി പറയുന്നതെന്നും ജയരാജനുള്ള യോഗത്തിൽ‍ ഇനി പങ്കെടുക്കില്ലെന്നും യു.ഡി.എഫ് നേതാക്കൾ‍ വ്യക്തമാക്കി. സർ‍വകക്ഷി യോഗത്തിന് ശേഷം എം.എൽ‍.എമാരുടെ യോഗം വിളിക്കാമെന്ന് എ.കെ ബാലൻ പറഞ്ഞെങ്കിലും കോൺഗ്രസ് നേതാക്കൾ‍ ശാന്തരായില്ല. തുടർ‍ന്ന് നേതാക്കൾ‍ ഇറങ്ങിപ്പോയി. സർ‍വകക്ഷിയോഗം പാർ‍ട്ടി സമ്മേളനമാക്കി മാറ്റിയെന്ന് കോൺഗ്രസ് ആരോപിച്ചു. യോഗം ബഹിഷ്കരിച്ച യു.ഡി.എഫ് നേതാക്കൾ‍ കലക്ട്രേറ്റിൽ‍ പ്രതിഷേധ പ്രകടനം നടത്തി. മന്ത്രി എ.കെ ബാലന്‍റെ അധ്യക്ഷതയിൽ‍ കളക്്ട്രേറ്റ് കോൺ‍ഫറൻ‍സ് ഹാളിലായിരുന്നു യോഗം.

അതേസമയം, ശുഹൈബിന്റെ കൊലപാതകത്തെ അപലപിക്കുന്നുവെന്ന് യോഗ ശേഷം മന്ത്രി ബാലൻ പ്രതികരിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുഹൈബ് വധത്തിലെ അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തിൽ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ല. ഇനി ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ കേസിലെ പ്രതികളാരാണെന്ന് പുറത്ത് നിന്നുള്ളവർ തീരുമാനിക്കരുത്. അത് കേസിനെ അട്ടിമറിക്കുന്നതിന് തുല്യമാകും. കേസിലെ പ്രതികളെ അന്വേഷണ സംഘം കണ്ടുപിടിക്കുമെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, സമാധാനയോഗത്തിൽ‍ പങ്കെടുത്തതു കലക്ടർ‍ വിളിച്ചതുകൊണ്ടെന്നു കെ.കെ രാഗേഷ് എം.പി പറഞ്ഞു. സമാധാന യോഗം തകർ‍ക്കാനുള്ള ബാലിശ നീക്കമാണു യു.ഡി.എഫ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed