കുതിരാൻ തു­രങ്കം തു­റക്കു­ന്നത് സു­രക്ഷ ഉറപ്പാ­ക്കി­യ ശേ­ഷം: ദേ­ശീ­യപാ­ത അ‌തോ­റി­റ്റി­


തൃശ്ശൂർ: കുതിരാനിലെ തുരങ്കപാത പരിസരത്ത് മലയിടിച്ചിൽ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയ ശേഷമേ തുറക്കൂവെന്ന് ദേശീയ പാത അതോറിറ്റി. അഞ്ച് ദിവസത്തിനകം തുരങ്കം തുറക്കാൻ തയ്യാറാണെന്ന് നിർമ്മാണ കന്പനി അതോറിറ്റിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രദേശത്ത് നേരത്തെ മലയിടിച്ചിൽ ഉണ്ടായിട്ടുള്ളതിനാലാണ് സുരക്ഷ ഉറപ്പാക്കാനുള്ള അതോറിറ്റി തീരുമാനം. 

തുരങ്കം തുറന്നാലേ അടുത്ത തുരങ്കത്തിലേക്കുള്ള റോഡു നിർമ്മാണം തുടങ്ങാനാകൂ. എന്നാൽ വൈകിയാലും സുരക്ഷ ഉറപ്പാക്കിയ ശേഷം തുരങ്കം തുറന്നാൽമതിയെന്നാണ് അതോറിറ്റിയുടെ നിലപാട്. റോഡല്ലാത്ത മറ്റ് ജോലികൾ പൂർത്തിയാക്കാൻ അവർ നിർമ്മാണ കന്പനികൾക്കു നിർദ്ദേശം നൽകും. തുരങ്കത്തിൽ നിന്നു പുറത്തു കടന്നിന്നിടത്ത് തൃശൂർ ഭാഗത്തും വാണിയംപാറയിലും പട്ടിക്കാടിനടുത്തും റോഡിൽ നിന്നും 50 അടിയിലേറെ ഉയരത്തിൽ മരങ്ങളുണ്ട്. റോഡിനായി മലകൾ വെട്ടി ഇറക്കിയപ്പോൾ ഇളകിയ മണ്ണും കല്ലും നീക്കിയ ശേഷമേ തുരങ്കത്തിലൂടെയു റോഡിലൂടെയും ഗതാഗതം അനുവദിക്കൂ എന്നാണ് അതോറിറ്റി നിലപാട്. എന്നാൽ, രണ്ടു ഭാഗത്തേക്കുമുള്ള ഗതാഗതം നിയന്ത്രണ വിധേയമായി ഒരു ടണലിലൂടെ തിരിച്ചു വിടുന്നതിൽ കുഴപ്പമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

ഈ പ്രദേശങ്ങളിലെ ഭൂമി വിട്ടുകിട്ടാനായി വനം വകുപ്പിനു അപേക്ഷ അടുത്തയാഴ്ച നൽകും. റവന്യൂ വകുപ്പ് ഇതിനുള്ള രേഖകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇടമഴ പെയ്യുകയോ മറ്റോ ചെയ്താൽ മുകളിൽ നിന്നു കല്ലുകൾ ഉരുണ്ടു വീഴാൻ സാധ്യതയുണ്ടെന്നു അതോറിറ്റി അധികൃതർ വിലയിരുത്തുന്നു. തുരങ്കത്തിനു തൊട്ടടുത്തുള്ള റോഡിനോടു ചേർന്നുള്ള മല ഇടിച്ചു സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞാൽ തുരങ്കം തുറക്കാൻ അനുവദിച്ചേക്കുമെന്നാണ് സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed