ഇറ്റ്‌ഫോക് അന്താരാഷ്ട്ര നാടകോത്സവം 20 മുതൽ 29 വരെ


തൃശ്ശൂർ: കേരള സംഗീത നാടക അക്കാഡമിയുടെ പത്താം ഇറ്റഫോക് അന്താരാഷ്ട്ര നാടകോത്സവം 20 മുതൽ 29 വരെ നടക്കും. സംഗീത നാടക അക്കാഡമിയിലെ വിവിധ തിയേറ്ററുകളിൽ പതിനാറ് വിദേശ നാടകങ്ങൾ ഉൾപ്പെടെ 32 എണ്ണം ആറ് വേദികളിലായി അരങ്ങേറും. 

നാളെ വൈകിട്ട് 5.30ന് അക്കാഡമിയിലെ ഭരത് മുരളി ആഡിറ്റോറിയത്തിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും. നാടക − ചലച്ചിത്ര നടി സീമ ബിശ്വാസ് മുഖ്യാതിഥിയാകും. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം സി.എൻ. ജയദേവൻ എം.പി നിർവ്വഹിക്കും. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ കെ. മുഹമ്മദ് ബഷീർ, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, സാഹിത്യ അക്കാഡമി പ്രസിഡണ്ട് വൈശാഖൻ, ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed