ഐ.ടി­.ഐകളിൽ‍ പഠി­ച്ചി­റങ്ങു­ന്ന എല്ലാ കു­ട്ടി­കൾ‍­ക്കും തൊ­ഴിൽ‍ ഉറപ്പു­വരു­ത്തു­മെ­ന്ന് മന്ത്രി­


ഓയൂർ‍ : സ്വകാര്യ ഐ.ടി.ഐ.കളിൽ‍ പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർ‍ത്ഥികൾ‍ക്കും ജോലി ഉറപ്പു വരുത്തുമെന്ന് തൊഴിൽ‍ മന്ത്രി ടി.പി രാമകൃഷ്ണൻ. ഐ.ടി.ഐകൾ‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർ‍ത്തുമെന്നും എല്ലാ ഐ.ടി.ഐ.കളിലും പ്ലേസ്‌മെന്റ് സെല്ലുകൾ‍ തുടങ്ങും. സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാത്ത ഐ.ടി.ഐകൾ‍ക്ക് വസ്തു കണ്ടെത്തി കെട്ടിടം നിർ‍മ്മിക്കുന്നതിനുള്ള നടപടികൾ‍ ആരംഭിച്ചിട്ടുണ്ട്. ഐ.ടി.ഐ. വിദ്യാർ‍ത്ഥികൾ‍ക്ക് പോഷകസന്പുഷ്ടമായ ഭക്ഷണം നൽ‍കുന്നതിനെക്കുറിച്ച് സർ‍ക്കാർ‍ ആലോചിച്ചുവരുകയാണെന്നും വെളിയം പടിഞ്ഞാറ്റിൻകരയിൽ‍ വെളിയം ഗവ. ഐ.ടി.ഐയുടെ ഉദ്ഘാടനം നിർ‍വ്വഹിച്ച് സംസാരിക്കവേ മന്ത്രി വ്യക്തമാക്കി. 

ചടങ്ങിൽ‍ അയിഷാ പോറ്റി എം.എൽ‍.എ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed