ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് : എക്സി­റ്റ് പോൾ ഫലങ്ങളിൽ ബി­ജെ­പി­


ന്യൂഡൽഹി : രാഷ്ട്രീയ ഭാരതം ഏറെ ആകാംഷയോടെ നോക്കി കാണുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയാകവെ ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി നേടുമെന്നാണ് ടൈംസ് നൗ നടത്തിയ സർവ്വെയിൽ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തിൽ ബി.ജെ.ക്ക് 109 സീറ്റും കോൺഗ്രസിന് 70 സീറ്റും മറ്റുള്ളവർക്ക് മൂന്ന് സീറ്റുകളും ലഭിക്കുമെന്നുമെന്നാണ് പ്രവചനം. ഹിമാചലിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ബി.ജെ.പി ഭരണമെന്നാണ് ഇന്ത്യാടുഡെ സർവ്വെ ചൂണ്ടിക്കാട്ടുന്നത്. ബിജെപിക്ക് 47−55 സീറ്റുകളും 13−20 സീറ്റുകളും ലഭിക്കുന്ന് ഇന്ത്യാ ടുഡേയുടെ സർവ്വേ വ്യക്തമാക്കുന്നു. ഹിമാചൽ പ്രദേശിൽ ബിജെപി 51 സീറ്റും കോൺഗ്രസ് 16 സീറ്റും നേടുമെന്നും ടൈംസ് നൗ സർവ്വേ പറയുന്നു. ഗുജറാത്തിൽ 182 മണ്ധലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 2012−ൽ വടക്കൻ ഗുജറാത്തിൽ കോൺഗ്രസും മധ്യഗുജറാത്തിൽ ബി.ജെ.പി.യും മേൽക്കൈ നേടിയിരുന്നു. 2015−ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗ്രാമീണമേഖല കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ പട്ടണങ്ങൾ ബി.ജെ.പി തൂത്തുവാരിയിരുന്നു. ഇത്തവണ ഗ്രാമങ്ങളിൽ പരമാവധി നേട്ടമുണ്ടാക്കാനും പട്ടണങ്ങളിൽ സ്ഥിതി മെച്ചപ്പെടുത്താനുമാണ് കോൺഗ്രസ് ശ്രമിച്ചത്. വൻനഗരങ്ങളേക്കാൾ മെഹ്സാന, മോർബി തുടങ്ങിയ ചെറുപട്ടണങ്ങളെയാണ് അവർ ലക്ഷ്യമിട്ടത്. ബി.ജെ.പി. അവരുടെ സ്വാധീന മേഖലകൾ നിലനിർത്തിയാൽ വിജയം ഉറപ്പിക്കും. 

അതേസമയം ഗുജറാത്തിൽ എക്സിറ്റ് പോളുകൾ പ്രവചിച്ചതിനെക്കാൾ മികച്ചവിജയം നേടുമെന്ന് ബിജെപി. സർവ്വകളെ തള്ളിക്കളയുന്നില്ലെങ്കിലും 130ലധികം സീറ്റ് ഉറപ്പായും കിട്ടുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. സർവ്വെ ശരിയല്ലെന്നും പതിനെട്ടിന് വോട്ടെണ്ണുന്പോൾ വിജയം തങ്ങൾക്കൊപ്പമാകുമെന്നും കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പ്രതികരിച്ചു. എക്സിറ്റ് പോൾ തെറ്റാണെന്നും തിങ്കളാഴ്ച വോട്ടെണ്ണുന്പോൾ ബിജെപി അന്പരക്കുമെന്ന് കോൺഗ്രസും അവകാശവാദമുന്നയിക്കുന്നു. 18നാണ് വോട്ടെണ്ണൽ. ഗുജറാത്തിൽ മഹാപരിവർത്തൻ വരാൻ പോവുകയാണെന്ന് ഹാർദിക് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed