ജി­ഷ്ണു­ പ്രണോയ് കേ­സ് : സർ‍ക്കാ­റി­നെ­തി­രെ­ സു­പ്രീം കോ­ടതി­


തിരുവനന്തപുരം : പാന്പാടി നെഹ്രു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ സംസ്ഥാന സർ‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർ‍ശം. ഇത്രയും സുപ്രധാന കേസിൽ‍ പോലീസ് ഇങ്ങനെയാണോ പെരുമാറുന്നതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.കൂടാതെ ജിഷ്ണു കേസിന്റെ കേസ് ഡയറി നാളെത്തന്നെ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ‍ നേരിട്ട് ഹാജരാവാനും സുപ്രീം കോടതി ഉത്തരവിട്ടു. കേസ് ഡയറി ഹാജരാക്കാൻ‍ വെള്ളിയാഴ്ച വരെ സാവകാശം വേണമെന്ന സർ‍ക്കാരിന്റെ ആവശ്യം കോടതി തള്ളിയായിരുന്നു കോടതി ഉത്തരവ്. 

കേസ് സി.ബി.ഐക്ക് വിടണമെന്ന മഹിജയുടെ ഹർ‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചു കൊണ്ടാണ് കോടതി പരാമർ‍ശം. കേസ് ഏറ്റെടുക്കാനാവില്ലെന്ന് കഴിഞ്ഞ തവണ ഹർ‍ജി പരിഗണിച്ചപ്പോൾ‍ സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. തുടർ‍ന്ന് ഇക്കാര്യം രേഖാമൂലം സമർ‍പ്പിക്കാൻ കോടതി നിർ‍ദ്ദേശിച്ചു. വിഷയത്തിൽ‍ മറുപടി നൽ‍കാൻ വൈകിയ സി.ബി.ഐ രൂക്ഷമായ ഭാഷയിലായിരുന്നു കോടതി വിമർ‍ശിച്ചത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed