ചെറായി ബീച്ചിൽ യുവതിയെ കുത്തിക്കൊന്നു
കൊച്ചി : ചെറായി ബീച്ചിൽ യുവതി കുത്തേറ്റ് മരിച്ചു. ശീതൾ (30) ആണ് കുത്തേറ്റു മരിച്ചത്. വരാപ്പുഴ സ്വദേശിയാണ്. രാവിലെ പത്തരയോടെയാണ് സംഭവം. കുത്തേറ്റ യുവതി സമീപത്തെ സ്വകാര്യ റിസോർട്ടിൽ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു, റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറോ ഏഴോ കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

