വിൻസന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്കു മാറ്റി
തിരുവനന്തപുരം : വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ എം.വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ബുധനാഴ്ചത്തേയ്ക്കു മാറ്റി. കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിച്ച കോടതി, കേസ് ഡയറി ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ശബ്ദ പരിശോധന നടത്താനായി എം.വിൻസിന്റിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു.
രാഷ്ട്രീയ ലക്ഷ്യം മുൻ നിർത്തി ഉണ്ടാക്കിയതും, മനപൂർവ്വം അപമാനിക്കാൻ വേണ്ടിയുള്ളതുമാണെന്നാണ് ജില്ലാ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്.

