പ്രതികളെല്ലാം പിടിയിലായിട്ടില്ല : പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ (സുനിൽ കുമാർ) പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ റിമാൻഡിലായ സുനിയെ ജയിലിൽ വച്ചാകും ചോദ്യം ചെയ്യുക. ദിലീപിന്റെ മനേജർ സുനിൽ രാജ് (അപ്പുണ്ണി), സഹോദരൻ സൂരജ് എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവർ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തതവരുത്താനാണ് സുനിയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.
തിങ്കളാഴ്ചയാണ് അപ്പുണ്ണി ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായത്. ദിലീപ് അറസ്റ്റിലായ ജൂലൈ 10 മുതൽ ഇയാൾ ഒളിവിലായിരുന്നു. ആറു മണിക്കൂർ ചോദ്യം ചെയ്ത ശേഷം അപ്പുണ്ണിയെ വിട്ടയച്ച പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ പ്രതികളെല്ലാം പിടിയിലായിട്ടില്ലെന്ന് മുഖ്യപ്രതി പള്‍സർ സുനി മാധ്യമങ്ങളോട് പുറഞ്ഞു. സുനി അടക്കമുളള പ്രതികളെ അങ്കമാലി കോടതിയില്‍ ഹാജരാക്കിപ്പോഴായിരുന്നു പ്രതികരണം.

