നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു


കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപുമായി ഏറെ അടുപ്പമുള്ളയാൾ എന്ന നിലയിലാണ് സിദ്ദിഖിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നടിയും ദിലീപും തമ്മിലുള്ള പിണക്കങ്ങൾക്കു കാരണമായ സംഭവം നടന്നതെന്നു പറയപ്പെടുന്ന സ്റ്റേജ് ഷോയിൽ സിദ്ദിഖും പങ്കെടുത്തിരുന്നു.

ദിലീപിനെയും സംവിധായകൻ നാദിർഷയേയും പതിമൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത രാത്രിയിൽ സിദ്ദിഖ് പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. ചോദ്യം ചെയ്യൽ പുലർച്ചെ 1.30 ആയിട്ടും അവസാനിക്കാതിരുന്നതിനെ തുടർന്നാണ് സിദ്ദിഖ് സ്ഥലത്തെത്തിയത്.

അതിനിടെ, അപ്പുണ്ണിയെ മാപ്പുസാക്ഷിയാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് റൂറല്‍ എസ്‌പി എ.വി.ജോര്‍ജ്. ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമോയെന്നും പറയാനാവില്ലെന്നും എസ്‌പി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed