നടിയെ ആക്രമിച്ച സംഭവം : സംവിധായകൻ ശ്രീകുമാർ മേനോനിൽ നിന്ന് മൊഴിയെടുക്കുന്നു
ആലുവ : നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ വി.എ ശ്രീകുമാർ മേനോനിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുൽ തുടരുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. തന്നെ സിനിമയിൽ നിന്ന് പുറത്താക്കാൻ ശ്രീകുമാർ മേനോൻ ഗൂഢാലോചന നടത്തിയിരുന്നതായി ദിലീപ് പോലീസിന് മൊഴിനൽകിയിരുന്നു.
ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശ്രീകുമാർ മേനോന് പോലീസ് നോട്ടീസ് നൽകിയിരുന്നു.

