കാ​​­​​സ​ർ​­ഗോ​ഡ് കേ​​­​​ന്ദ്ര​സ​ർ​­വ​​​​ക​ലാ​​­​​ശാ​​­​​ല​യി​​­​​ലെ­ വി​​­​​ദ്യാ​​­​​ർ­ത്ഥി­ സ​മ​രം അ​വ​സാ​​­​​നി​​­​​ച്ചു­


കാസർഗോഡ് : ഹോസ്റ്റൽ സൗകര്യമാവശ്യപ്പെട്ട് കാസർഗോഡ് കേന്ദ്രസർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിവന്ന സമരം അവസാനിച്ചു. നാളെ മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

പുതിയ അഡ്മിഷൻ ലഭിച്ച നൂറിലധികം വിദ്യാർത്ഥികളാണ് താമസിക്കാൻ ഇടം ലഭിക്കാതെ സമരം ചെയ്തത്. അഞ്ഞൂറോളം വിദ്യാർത്ഥികൾ സമരത്തിൽ പങ്കെടുത്തിരുന്നു. സമരത്തിനിടെ വിദ്യാർത്ഥികൾ ലൈബ്രറി കയ്യേറി താമസം തുടങ്ങിയിരുന്നു. നായനാർമൂല കാന്പസിലും പടന്നക്കാട് കാന്പസിലും വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ താമസിച്ചാണ് സമരം ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed