കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിച്ച് 25 പേർക്ക് പരിക്ക്
തൃശൂർ : തൃശൂരിൽ കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിച്ച് 25 പേർക്ക് പരിക്ക്. തൃശൂർ കൊടകര ദേശീയപാത 47ൽ നെല്ലായി ജങ്ഷനിലാണ് സംഭവം. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
റാന്നിയിൽ നിന്നും തൃശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിന് പിറകിൽ വൈക്കത്തു നിന്നും ഗുരുവായൂരിലേക്ക് വന്ന ബസാണ് ഇടിച്ചത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമീക നിഗമനം.

