വി­ൻ­സെ­ന്റിനെ പി­ന്തു­ണച്ച് പരാ­തി­ക്കാ­രി­യു­ടെ­ സഹോ­ദരി­


തിരുവനന്തപുരം : കോവളം എം.എൽ.എ എം. വിൻസെന്റിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി. ആരോപണത്തിനും ഗൂഢാലോചനയ്ക്കും പിന്നിൽ എൽ.ഡി.എഫ് പ്രവർത്തകനായ സഹോദരനാണെന്നും പരാതിക്കാരിയുടെ സഹോദരി ആരോപിക്കുന്നു.

എം.എൽ.എ, വളരെ കാലമായി തങ്ങൾക്ക് അറിയാവുന്ന ആളാണ്. അങ്ങനൊരാൾ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുമെന്ന് കരുതുന്നില്ല. ഇതിന് മുന്പും തന്റെ സഹോദരി ഇത്തരം ആരോപണമങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 10 വർഷമായി മാനസിക രോഗത്തിന് മരുന്ന് കഴിക്കുകയാണിവർ. എൽ.ഡി.എഫുകാരനായ സഹോദരന്  എം.എൽ.എ സർക്കാർ ജോലി വാങ്ങി നൽകാത്തതാണ് പ്രതികാരത്തിന് കാരണമെന്ന് പരാതിക്കാരിയുടെ സഹോദരി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed