സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ 45 ദിവസത്തെ ട്രോളിംഗ് നിരോധനം
കൊല്ലം : സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ 45 ദിവസത്തെ ട്രോളിംഗ് നിരോധനം നിലവില്‍ വരും. യന്ത്രവത്കൃത ബോട്ടുകള്‍ നാളെ അര്‍ധരാത്രിക്കുള്ളില്‍ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരന്പരാഗത ഔട്ട് ബോർഡ്, ഇൻ ബോർഡ് യാനങ്ങൾക്ക് ആഴക്കടലിൽ പോകുന്നതിന് തടസമുണ്ടാകില്ല.
ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും ഇന്നു മുതൽ കൂടുതൽ പോലീസിന്‍റെ സേവനം ഉറപ്പാക്കും. 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രത്തിന്‍റെ നിരോധനം നിലവിൽ വന്നിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്സ്മെന്‍റിനെയും അധികൃതർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ട്രോളിംഗ് നിരോധനം കണക്കുകൂട്ടി മിക്ക ബോട്ടുകളും കരയ്ക്കെത്തിയതോടെ ജിപിഎസ്, എക്കോ സൗണ്ടർ, വയർലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചു മാറ്റി തുടങ്ങി. ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി ബോട്ടുകൾ സുരക്ഷിത സ്‌ഥാനത്തേക്ക് മാറ്റാനുള്ള തിരക്കിലാണ് മൽസ്യതൊഴിലാളികൾ

