സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാകുന്നു : 10 മരണം


തിരുവനന്തപുരം : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാവുമ്പോഴും കണ്ടില്ലെന്നു നടിച്ച് അധികൃതര്‍. ഇതിനോടകം 29 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഡെങ്കിപ്പനി മൂലമാണെന്ന ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത് 10 മരണങ്ങൾക്കാണ്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 6119 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 24010 പേർക്ക് രോഗബാധ സംശയിക്കുന്നു.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത്. ഇന്നലെ മാത്രം ജില്ലയിൽ 85 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ബാധിതരുടെ എണ്ണം പെരുകുമ്പോഴും കൊതുകു നശീകരണത്തിനോ ചികിൽസ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനോ നടപടികളില്ല. കോട്ടയം, മലപ്പുറം, തൃശൂര്‍, കൊല്ലം ജില്ലകളിലും ഡെങ്കിപ്പനി വ്യാപകമായി പടരുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed