കൃഷ്ണദാസിന്റെ ജാമ്യം റദ്ധാക്കില്ലെന്ന് സുപ്രീം കോടതി


ദില്ലി : വിദ്യാർത്ഥിയായ ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന് അനുവദിച്ച മുന്‍കൂർ ജാമ്യം റദ്ദാക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും ജിഷ്ണുവിന്റെ അമ്മ മഹിജയും നല്‍കിയ ഹര്‍ജികൾ കോടതി തള്ളി.

മരണത്തില്‍ കൃഷ്ണദാസിന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാനായിയിട്ടില്ല. മാത്രമല്ല, കോളേജിലെ വൈസ് പ്രിന്‍സിപ്പളിനും മറ്റ് ജീവനക്കാര്‍ക്കും മരണത്തിൽ എന്നതിനാൽ കോളേജ് മേധാവിയെ പ്രതിയാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോണി ജനറല്‍ മുകുള്‍ റോത്തക്കിയും, ജിഷ്ണുവിന്റെ അമ്മയ്ക്ക് വേണ്ടി അഭിഭാഷകന്‍ രാജു രാമചന്ദ്രൻ എന്നിവർ കോടതിയില്‍ ഹാജരായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed