ബൈക്കിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് യുവ ദമ്പതികള്‍ മരിച്ചു
കോഴിക്കോട് : ലോറിയിടിച്ച് ബൈക്കിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് യുവ ദമ്പതികള്‍ വെന്തുമരിച്ചു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് വട്ടോളി മനീഷ നിവാസില്‍ മജീഷ് (29), ഭാര്യ ജിജി (24) എന്നിവരാണ് മരിച്ചത്. കോഴിക്കോട് രാമനാട്ടുകര ബൈപ്പാസില്‍ പാലാഴി മെട്രോ ആശുപത്രിക്ക് സമീപം ഇന്നലെരാത്രിയായിരുന്നു അപകടം. ലോറിയിടിച്ച് കത്തിയമര്‍ന്ന യമഹ എസ് ഇസഡ് ബൈക്കിന്റെ ക്രാഷ് ഗാര്‍ഡില്‍ കാല് കുരുങ്ങിയ യുവാവ് ബൈക്കിനു മുകളില്‍ വെന്തുമരിക്കുകയായിരുന്നു. പൊള്ളലേറ്റു മരിച്ച നിലയിലാണ് യുവതിയെ അപകടസ്ഥലത്തിനടുത്ത് കണ്ടെത്തിയത്. വടകരയില്‍ നിന്ന് മലപ്പുറം രാമപുരത്തേക്ക് പോവുകയായിരുന്നു ദമ്പതികള്‍.
രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിശമനസേന എത്താന്‍ വൈകിയെന്നാരോപിച്ച്അപകടസ്ഥത്തിന് സമീപം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

