നാളെ കണ്ണൂരിൽ സിപിഐഎം ഹർത്താൽ


 കണ്ണൂർ: സിപിഐഎം പടുവിലായി ലോ്ക്കൽകമ്മിറ്റി അംഗം കുഴിച്ചാലിൽ മോഹനനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നാളെ കണ്ണൂർ ജില്ലയിൽ ഹർത്താലിന് സിപിഐഎം ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താൽ. ഇന്നു രാവിലെയാണു പടുവിലായി ലോക്കൽ കമ്മിറ്റി അംഗമായ കുഴിച്ചാലിൽ മോഹനനെ വെട്ടിക്കൊന്നത്.മോഹനൻ ജോലി ചെയ്യുന്ന പാതിരിയാടു വാളാങ്കിച്ചാലിലെ കള്ളുഷാപ്പിൽ കയറിയായിരുന്നു അക്രമം. വെട്ടേറ്റു ഗുരുതരാവസ്ഥയിലായ മോഹനനെ ഉടൻതന്നെ തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മോഹനൻ മരിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചു നാളായി പ്രദേശത്ത് സിപിഐഎമ്മുകാർക്കുനേരേ ആർഎസ്എസ് ക്രിമിനലുകൾ പരക്കേ അക്രമം നടത്തിവരികയായിരുന്നു.
സംഭവത്തിനു പിന്നിൽ ആർ എസ് എസ് ആണെന് ആരോപണമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed