ശ്രീമതി മരുമകളെ സ്റ്റാഫാക്കിയത് പാര്‍ട്ടി അറിവോടെയല്ല: പിണറായി


കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് പിണറായി നയം വ്യക്‌തമാക്കിയത്. നിയമനത്തെ സംബന്ധിച്ച് അറിഞ്ഞിരുന്നു. എന്നാൽ ശ്രീമതി ടീച്ചർ മരുമകളെയാണ് സ്റ്റാഫിൽ നിയമിച്ചത് എന്ന കാര്യം പാർട്ടി അറിഞ്ഞിരുന്നില്ല. പേഴ്സണൽ സ്റ്റാഫിൽ ആളുകളെ നിയമിക്കാൻ മന്ത്രിക്ക് അവകാശമുണ്ട്. എന്നാൽ സ്‌ഥാനക്കയറ്റം നൽകിയപ്പോൾ മാത്രമാണ് പ്രശ്നമുണ്ടായത്. പിന്നീട് ഇത് അനധികൃതമാണെന്നു കണ്ട് റദ്ദാക്കുകയായിരുന്നു. ഗൗരവമുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ കൂട്ടായ ചർച്ചയിലൂടെ ഉചിതമായ തീരുമാനമെടുക്കും– പിണറായി പറഞ്ഞു. നേരത്തെ, മരുമകളെ പേഴ്സണൽ സ്റ്റാഫിൽ എടുത്തത് പാർട്ടി തീരുമാന പ്രകാരമാണെന്ന് പി.കെ.ശ്രീമതി വാദിച്ചിരുന്നു. പേഴ്ണൽ സ്റ്റാഫിനെ മന്ത്രിക്ക് തീരുമാനിക്കാമെന്ന് പാർട്ടി പറഞ്ഞിരുന്നുവെന്നും മരുമകൾ പെൻഷൻ വാങ്ങുന്നില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed