സൂക്ഷിച്ചാൽ ദുഖിക്കേണ്ട: ഈ യുവതി നിങ്ങളുടെ ഫോണും മുക്കും


ഡല്‍ഹി: വിളിക്കാനെന്ന പേരില്‍ മൊബൈല്‍ഫോണ്‍ വാങ്ങിയ ശേഷം അതുമായി കടന്നു കളയുന്ന യുവതിക്കു വേണ്ടിയുള്ള തിരച്ചില്‍ പോലീസ് വ്യാപകമാക്കി. ഡല്‍ഹിയിലാണു സംഭവം. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ള നഗരത്തില്‍ നിന്നു നാലുപേരുടെ ഫോണുമായാണു യുവതി രക്ഷപ്പെട്ടതെന്നു പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളെയാണു ഇവര്‍ ലക്ഷ്യമിടുന്നത്്. കയ്യില്‍ വിലയേറിയ ഫോണുമായി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു അടുത്തു കാര്‍ നിര്‍ത്തും. ശേഷം വഴിചോദിക്കും. വഴി പറഞ്ഞുകൊടുത്താല്‍ കാര്യങ്ങള്‍ അടുത്ത ഘട്ടത്തിലേയ്ക്കു കടക്കും.
തന്റെ ഫോണില്‍ ചാര്‍ജ് തീര്‍ന്നു പോയി എന്നും വിളിക്കാന്‍ ഫോണ്‍ തരുമോ എന്നുമാണു യുവതി ചോദിക്കുന്നത്. കോഫി ഷോപ്പില്‍ കാത്തിരിക്കുന്ന കൂട്ടുകാരിയെ വിളിക്കാനാണ് എന്ന ആവശ്യവും പറയും. സംശയകരമായി ഒന്നും തോന്നാത്തതിനാല്‍ യുവതി ഫോണ്‍ ചോദിക്കുന്നയുടനെ വിദ്യാര്‍ത്ഥികള്‍ കൊടുക്കുകയും ചെയ്യും. ഇതിനിടയിലാണു യുവതി ഫോണുമായി മുങ്ങുന്നത്. സമാനരീതിയില്‍ നാല് മോഷണങ്ങള്‍ നടന്നതോടെ കാര്യത്തെ വളരെ ഗൗരവത്തോടെയാണു പോലീസ് കാണുന്നത്.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed