ബാലിക മാനഭംഗത്തിനിരയായി; നാസിക്കിൽ സംഘർഷാവസ്‌ഥ


നാസിക്: അഞ്ചുവയസുകാരി മാനഭംഗത്തിനിരയായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ നാസിക്കിൽ സംഘർഷാവസ്‌ഥ. ത്രയംബകേശ്വർ ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. സമീപത്തു താമസിക്കുന്ന കൗമാരക്കാരനാണ് ബാലികയെ പീഡിപ്പിച്ചത്. തേൽഗാവിൽ താമസിക്കുന്ന ബാലികയെ ആളൊഴിഞ്ഞ സ്‌ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. ഉപദ്രവത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബഹളം കൂട്ടിയതിനെ തുടർന്ന് സ്‌ഥലത്ത് സംഘർഷാവസ്‌ഥ നിലനിൽക്കുകയാണ്. പ്രതിയെന്ന് ആരോപിക്കുന്ന കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed