കേരളത്തിൽ സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്കിനി അനുമതിയില്ല
കൊച്ചി: സംസ്‌ഥാനത്ത് ഇനി സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾക്ക് അനുമതി നൽകില്ല. വിദ്യാഭാസമന്ത്രി പ്രൊഫ.സി.കെ.രവീന്ദ്രനാഥാണ് ഇക്കാര്യമറിയിച്ചത്. സ്വാശ്രയ വിദ്യാഭ്യാസത്തെ പൊതുധാരയിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

