വീണ്ടും അവയവദാനം; 23 വയസുകാരന്റെ ഹൃദയം 48കാരന് പുതുജീവനേകും


ശാരിക l കേരളം

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച കണ്ണൂര്‍ സ്വദേശിയായ 23 വയസുകാരൻ അര്‍ജുന്‍റെ ഹൃദയം എയര്‍ ആംബുലന്‍സ് വഴി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലെത്തിച്ചു. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ 48 വയസുകാരനാണ് ഈ ഹൃദയം വെച്ചുപിടിപ്പിക്കുന്നത്.

ഈ മാസം 28നാണ് അര്‍ജുന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടതും തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ചികിത്സയിലായിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചതും. അർജുന്റെ മറ്റ് അവയവങ്ങളിൽ കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്കും, ഒരു വൃക്ക കണ്ണൂര്‍ ആസ്റ്റര്‍ മിംസിലേക്കും, മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും ദാനമായി നല്‍കും.

article-image

േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed