'ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല'; നിലപാട് വ്യക്തമാക്കി കെ.ടി. ജലീൽ
ഷീബ വിജയൻ
മുസ്‌ലിം ലീഗ് തിരികെ വിളിച്ചാൽ താൻ മടങ്ങിപ്പോകുമെന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തള്ളി മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്തെത്തി. ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനി തന്റെ ജീവിതത്തിലില്ലെന്നും ചുവപ്പിനെ പ്രണയിച്ച് ശക്തമായി പൊതുരംഗത്ത് തുടരുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ട് കുതിക്കുമെന്നും തലപോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ലെന്നും അദ്ദേഹം കുറിച്ചു. പരാജയങ്ങളിലും വിജയങ്ങളിലും ഇടതുപക്ഷത്തിനൊപ്പം കട്ടയ്ക്ക് നിൽക്കുമെന്നും അവസാനം വരെ പഴശ്ശിക്കൊപ്പം പോരാടിയ ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിൻമുറക്കാരനായി സഖാവ് പിണറായി വിജയനും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറുമെന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു.
rtdrtrtere

