പിണറായി വിജയന്റെ Z+ സുരക്ഷ ഒഴുവാക്കി; ഗൺമാൻ സന്ദീപിനെ സുരക്ഷാ ചുമതലയിൽ നിന്ന് നീക്കി


ഷീബ വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവായി മാറിയ പിണറായി വിജയന് മുൻപ് നൽകിയിരുന്ന ഉയർന്ന സുരക്ഷയായ 'Z+' കാറ്റഗറി ആഭ്യന്തര വകുപ്പ് പൂർണ്ണമായി ഒഴിവാക്കി. മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പരിഗണനകൾ വെച്ച് ഇനി മുതൽ അദ്ദേഹത്തിന് 'Y' കാറ്റഗറി സുരക്ഷ മാത്രമായിരിക്കും ലഭിക്കുക. ഇതോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക സുരക്ഷാ സംഘത്തിൽ നിന്നും ഗൺമാൻമാരെ പൂർണ്ണമായി ഒഴിവാക്കി പകരം രണ്ട് പിഎസ്ഒമാരെ (Personal Security Officer) അനുവദിച്ചു. അകമ്പടി പോയിരുന്ന എസ്‌കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. കൂടാതെ, നവകേരള യാത്രയ്ക്കിടെ കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതിയായ ഗൺമാൻ സന്ദീപിനെ സുരക്ഷാ ചുമതലയിൽ നിന്ന് നീക്കി പോലീസിലേക്ക് തിരിച്ചയച്ചു. ഈ മർദ്ദനക്കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്താൻ ആരംഭിക്കും.

article-image

kl;kl;l;

You might also like

  • Lulu Exchange
  • Straight Forward

Most Viewed