കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്ര നൽകിയാൽ പ്രതിമാസം 112 കോടിയുടെ നഷ്ടം
ഷീബ വിജയൻ
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തിയാൽ ഉണ്ടാകാനിടയുള്ള വരുംവരാഹികകളെയും വരുമാന നഷ്ടത്തെയും കുറിച്ചുള്ള പഠന റിപ്പോർട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറി. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം പരിമിതപ്പെടുത്തിയാൽ പ്രതിമാസം 57 കോടി രൂപയുടെ നഷ്ടം കെഎസ്ആർടിസിക്കുണ്ടാകും. സിറ്റി ഫാസ്റ്റ് കൂടി ഉൾപ്പെടുത്തിയാൽ ഇത് 65 കോടിയായും, സൂപ്പർ ഫാസ്റ്റ് വരെയുള്ള ബസുകളിലാണെങ്കിൽ 90 കോടിയായും നഷ്ടം ഉയരും. എന്നാൽ കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകൾക്ക് പൂർണ്ണമായി സൗജന്യ യാത്ര അനുവദിക്കുകയാണെങ്കിൽ പ്രതിമാസം 112 കോടി രൂപയുടെ വൻ വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പുതിയ യുഡിഎഫ് സർക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സാമ്പത്തിക വിലയിരുത്തൽ.
qwqswaqwas

