അവൾക്കായി അന്ന് ഒച്ചയുയർത്താത്തവരാണ് ഇന്ന് കരയുന്നത്'; 'അമ്മ'യുടെ തകർച്ചയ്ക്ക് കാരണം അവളോട് കാണിച്ച അനാസ്ഥ; അൻസിബയുടെ പ്രതികരണത്തിനെതിരെ ഭാഗ്യലക്ഷ്മി


ഷീബ വിജയൻ

കൊച്ചി: അതിജീവിതയെ എന്തുകൊണ്ട് തിരിച്ചു കൊണ്ടുവന്നില്ലെന്ന നടി അൻസിബയുടെ പ്രതികരണത്തിനെതിരെ ചോദ്യങ്ങളുമായി ഭാഗ്യലക്ഷ്മി രംഗത്ത്. അതിപ്പോഴാണോ ഓർക്കുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അതിജീവിത 'അമ്മ' (A.M.M.A) സംഘടനയിൽ നിന്ന് പോയിട്ട് ഇപ്പോൾ 9 വർഷമായി. അവളുടെ പരാതിക്ക് ഉത്തരം കിട്ടാത്തതുകൊണ്ടാണ് അവൾ മാറിനിന്നത്, അല്ലാതെ രാജി വെച്ചിട്ടല്ല പോയത്. പിന്നീട് മാത്രമാണ് ദാരുണമായ ആ സംഭവം ഉണ്ടായത്. പല കാര്യങ്ങളും കൃത്യമായി അറിയാമായിരുന്നിട്ടും സഹപ്രവർത്തകർ ഒന്നും അറിയാത്തപോലെയാണ് കോടതിയിൽ അഭിനയിച്ചത്. അന്നും അൻസിബ ഈ സംഘടനയിൽ ഉണ്ടായിരുന്നു, ശ്വേതയുടെ കമ്മിറ്റിക്ക് മുൻപുള്ള കമ്മിറ്റിയിലും അൻസിബ അംഗമായിരുന്നു. എന്തേ അന്ന് ഈ ചോദ്യം ചോദിച്ചില്ലെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഭാഗ്യലക്ഷ്മി ചോദിക്കുന്നത്. അതൊക്കെ പോകട്ടെ, വ്യക്തിപരമായി ആ സഹപ്രവർത്തകയെ നിങ്ങൾ പോയി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

നിലവിലെ കമ്മിറ്റിയുമായി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അൻസിബ നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാണിച്ച് അതിജീവിത കടന്നുപോയ കഠിനമായ അവസ്ഥകളെക്കുറിച്ചും ഭാഗ്യലക്ഷ്മി ഓർമ്മിപ്പിക്കുന്നുണ്ട്. നീചമായ വാക്കുകൾ കൊണ്ട് ഈ കമ്മിറ്റി നിങ്ങളെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തപ്പോൾ നിങ്ങൾക്ക് താങ്ങാനായില്ല, നിങ്ങൾ പൊട്ടിക്കരയുകയും കേസ് കൊടുക്കുകയും ചെയ്തു. എന്നാൽ അന്ന് ആ കാറിൽ അവൾ അപമാനിക്കപ്പെട്ടപ്പോൾ അവൾ എത്രമാത്രം കരഞ്ഞ് നിലവിളിച്ചിട്ടുണ്ടാകുമെന്ന് ഓർത്തുനോക്കൂ. മുൻപിൽ നിൽക്കുന്നത് ശക്തനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവൾ കേസ് കൊടുത്തു, കോടതിയിലും അവൾ ക്രൂരമായി അപമാനിക്കപ്പെട്ടു. ആ പെൺകുട്ടിയെക്കുറിച്ച്, നിങ്ങളുടെ സഹപ്രവർത്തകയെക്കുറിച്ച് എന്തേ നിങ്ങളാരും ഓർത്തില്ല? അവളോടൊപ്പം നിന്നില്ല, അവൾക്കുവേണ്ടി ഒച്ചയുയർത്തിയില്ല. അവൾക്കുവേണ്ടി സംസാരിച്ചവരെക്കൂടി നിങ്ങൾ കൂവി ഓടിച്ചുവിട്ടു. അന്ന് തുടങ്ങിയതാണ് ഈ സംഘടനയുടെ തകർച്ച, അവളുടെ കണ്ണുനീരിന്റെ ചൂടാണ് ഇന്ന് ഈ സംഘടന അനുഭവിക്കുന്നത്.

ഇന്ന് അൻസിബയ്ക്കൊപ്പം ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് എതിരാളി അത്ര ഉന്നതനല്ലാത്തതുകൊണ്ടാണ്. നിങ്ങളുടെ എതിരെ നിൽക്കുന്നത് ശക്തനായ, വലിയ സ്വാധീനമുള്ള, ആരാധകരുള്ള ഒരാളായിരുന്നെങ്കിൽ ആരും നിങ്ങളോടൊപ്പം നിൽക്കില്ലായിരുന്നു. എങ്കിലും നിങ്ങളുടെ ഈ പോരാട്ടമെങ്കിലും വിജയിക്കട്ടെയെന്ന് താൻ ആഗ്രഹിക്കുന്നു. അൻസിബയുടെ പോരാട്ടത്തെ പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും അതിനോടൊപ്പം നിൽക്കുന്നുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. ബാധിക്കപ്പെട്ട ഓരോ പെണ്ണിനോപ്പവുമാണ് താൻ, അതുകൊണ്ടാണ് ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങൾക്ക് അൻസിബയുടെ സംഘടനയിലുള്ളവർ പോലും പ്രതികരിക്കാതിരുന്നിട്ടും താൻ പ്രതികരിച്ചതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

article-image

dsqswasa

You might also like

  • Lulu Exchange
  • Straight Forward

Most Viewed