"എന്‍റെ പടത്തോടുകൂടി ഒരു അസഭ്യ കവിത പ്രചരിക്കുന്നു'; ഫേസ്ബുക്ക് കുറിപ്പുമായി ജി. സുധാകരൻ


ഷീബ വിജയൻ

ആലപ്പുഴ I തന്‍റെ പേരും പടവും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിക്കുന്നുവെന്ന് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ. ഫേസ്ബുക്കിലൂടെ ജി. സുധാകരൻ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. സ. പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. സമാനമായ രീതിയിൽ ക്രിമിനൽ സ്വഭാവമുള്ള നിരവധി പോസ്റ്ററുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും, ഇത് തന്നെ മനഃപൂർവം അപമാനിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾ ഗുരുതരമായ സൈബർ കുറ്റമാണെന്നും സൈബർ പോലീസ് വിഷയത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം കുറിച്ചു.

article-image

ASASADSAS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed