സ്വര്‍ണപ്പാളിയും ഉണ്ണികൃഷ്ണൻ പോറ്റി പ്രദർശനവസ്തുവാക്കി; നടൻ ജയറാം പൂജയിൽ പങ്കെടുത്തു


ഷീബ വിജയൻ 

തിരുവനന്തപുരം I ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്ണൻ പോറ്റി വീടുകളിൽ പൂജയ്ക്കായി പ്രദർശിപ്പിച്ചു. നടൻ ജയറാം, ഗായകന്‍ വീരമണി തുടങ്ങിയവര്‍ പൂജയിൽ പങ്കെടുത്തു. പൂജയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇതിന് ശേഷം നടന്ന വാര്‍ത്തസമ്മേളനത്തില്‍ ജയറാമും ഉണ്ണികൃഷ്ണന്‍ പോറ്റിയും വീരമണിയടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ശബരിമല വാതിലില്‍ പൂജ നടത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ജയറാം പറയുന്നു. 'സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. അയ്യപ്പന്റെ നട പുതുക്കി പണിയുകയാണ്..എവിടെയെങ്കിലും ഉണ്ടെങ്കിൽ വരണമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു. ശബരിലയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അത് തൊട്ടുതൊഴുത് ആദ്യത്തെ കർപ്പൂരം കത്തിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്ന് ജയറാം അന്ന് പ്രതികരിച്ചിരുന്നു. അയ്യപ്പന്‍റെ രൂപത്തിലെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് തനിക്ക് ഈ അവസരം നല്‍കിയതെന്നും ജയറാം വാര്‍ത്താസമ്മേളനത്തില്‍ എടുത്ത് പറയുന്നുണ്ട്.

article-image

DFDSDS

You might also like

Most Viewed