കണ്ണൂരിൽ സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങി മരിച്ചു


ഷീബ വിജയൻ 

കണ്ണൂർ: സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങി മരിച്ചു. പയ്യാവൂർ കോയിപ്രയിലെ വലക്കുമറ്റത്തിൽ ഷാജീവ്- ഷിന്‍റു ദമ്പതിമാരുടെ മകൾ അലീന (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ പെട്ടുപോയതായിരുന്നു. നാട്ടുകാർ പുറത്തെടുത്ത മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പൈസക്കരി ദേവമാതാ ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: ജോർജ്.

article-image

ADSDSADSDASCDSCZ

You might also like

Most Viewed