പെ‍രിയ ഇരട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപത് പ്രതികളെ വിയ്യൂരിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി


കാസർകോട്: പെ‍രിയ ഇരട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ട ഒൻപത് പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

കേസിൽ പ്രതികളായ പീതാംബരൻ, രജ്ഞിത്ത്, സുധീഷ്, ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് മാറ്റിയത്.

വിചാരണ കോടതിയായ കൊച്ചി സി.ബി.ഐ കോടതിയുടെ നിർദേശത്തെ തുടർന്നാണ് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. കണ്ണൂരിലേക്ക് മാറ്റണമെന്ന് നേരത്തെ പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

article-image

xvxvx

You might also like

  • Straight Forward

Most Viewed