പാലക്കാട്ടെ പാതിരാ റെയ്ഡ്: സ്ത്രീത്വത്തെ അപമാനിച്ചിട്ടും കേസെടുത്തില്ലെന്ന് ഷാനിമോൾ ഉസ്മാൻ


പാലക്കാട്ടെ പാതിരാ റെയ്ഡിൽ സ്ത്രീത്വത്തെ അപമാനിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. ഇതുമായി ബന്ധപ്പെട്ട ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും അവർ പറഞ്ഞു. രാജ്യത്തെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് കേരള പോലീസ് ആ വിഷയത്തെ നോക്കിക്കാണുന്നതെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.

ഒരു പരാതി നൽകിയിട്ടും എഫ്ഐആർ പോലും ഇടാതെ രാഷ്ട്രീയ പ്രേരിതമായി സിപിഎം ഇടപെടൽ നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ജനങ്ങളുടെ മുന്നിൽ ഒന്നും പറയാനില്ലാത്തതിനാൽ പാതിരാ നാടകം, ട്രോളി വിവാദം, കാഫിർ വിവാദം, മാഷാ അള്ളാ വിവാദം എന്നിവ ഉണ്ടാക്കിയതിലൂടെ സിപിഎമ്മിന്‍റെ വികലമായ രാഷ്ട്രീയമാണ് വ്യക്തമാകുന്നതെന്നും ഷാനിമോൾ പറഞ്ഞു. പാതിരാ റെയിഡിന് പിന്നിൽ മന്ത്രി എം.ബി. രാജേഷാണെന്ന് ഷാനിമോൾ ഉസ്മാൻ ആരോപിച്ചു.

article-image

adsdasadsfasq

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed