കൊല്ലത്ത് യുവാവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേര്‍ പിടിയില്‍


കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അന്‍സാരി, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്(35) ആയിരുന്നു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ പ്രതികള്‍ കുത്തുകയായിരുന്നു. വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെ ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത് സംബന്ധിച്ച് രാത്രി തന്നെ കണ്ണനല്ലൂര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. സഹോദരനെ ആക്രമിച്ചത് ചോദിക്കാനായാണ് നവാസ് എത്തിയത്. കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തല്‍ക്ഷണം മരിച്ചു. കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കണ്ണനല്ലൂര്‍ പൊലീസാണ് സംഭത്തില്‍ അന്വേഷണം നടത്തുന്നത്.

article-image

sdvdsaads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed