പി.പി.ദിവ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ


എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ രൂക്ഷമായ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. മരണവും ദിവ്യയും ക്ഷണിക്കപ്പെടാതെയും രംഗബോധം ഇല്ലാതെയും കടന്നു വരുന്നവരാണ്. രണ്ടും ക്രൂരമാണ്, ദുരന്തമാണ് എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറയുന്നത്.

യാത്രയയപ്പ് ചടങ്ങിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പിന് ക്ഷണിക്കപ്പെടാതെ എത്തി അയാൾക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നത് ഏതെങ്കിലും ചട്ടത്തിന്റെയോ മര്യാദയുടെയോ പിൻബലത്തിലാണോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിക്കുന്നു. ഇത് ആത്മഹത്യയില്ല , ഇൻസ്റ്റിറ്റുഷനൽ കൊലപാതകമാണ്. ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ആ മനുഷ്യനെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ തുറന്നടിച്ചു

article-image

ADSADSAswa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed