ലൈംഗിക അതിക്രമപരാതി; ആന്‍റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ അടക്കം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ 9 പേര്‍ക്കെതിരെ കേസ്.


അപമര്യാദയായി പെരുമാറിയെന്ന വനിതാ നിര്‍മാതാവിന്‍റെ പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരേ കേസെടുത്തു. ആന്‍റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പ് പ്രകാരമാണ് കേസ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന് വനിതാ നിര്‍മാതാവ് നല്‍കിയ പരാതിയിലാണ് നടപടി.

സിനിമയുടെ തര്‍ക്കപരിഹാരത്തിന് വിളിച്ചുവരുത്തിയ ശേഷം അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. ഇവരുടെ സിനിമയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള പരാതി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കൈമാറിയിരുന്നു. എന്നാല്‍ ഇത് ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം അപമര്യാദയായി പേരുമാറിയെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ പരാതിയിൽ പറയുന്നത്.

 

article-image

xbfbfxvxdsf

You might also like

  • Straight Forward

Most Viewed