ജെന്‍സന്റെ വീട്ടുകാര്‍ എന്നും ഒപ്പമുണ്ട്, ഒരു കുറവും വരുത്തിയിട്ടില്ല : ശ്രുതി


ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി. എല്ലാവരുടെയും പിന്തുണ വേണമെന്നും ശ്രുതി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ ജെന്‍സന്റെ വീട്ടുകാര്‍ ഒന്നും ചെയ്തു തരുന്നില്ല എന്ന തരത്തിലുള്ള ഒരു വാര്‍ത്ത വന്നു. ജെന്‍സന്റെ വീട്ടുകാരും തന്റെ വീട്ടുകാരുമെല്ലാം കൂടെ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രുതി പറഞ്ഞു. ഇന്നേ വരെ ഒരു കുറവും വരുത്തിയിട്ടില്ലെന്നും ശ്രുതി വ്യക്തമാക്കി. ടി സിദ്ദിക് എംഎല്‍എ നല്‍കുന്ന പിന്തുണയെ കുറിച്ചും ശ്രുതി സംസാരിച്ചു. ചെയ്യേണ്ട കാര്യങ്ങള്‍ ഒക്കെ അദ്ദേഹം ചെയ്തു തരുന്നുണ്ടെന്ന് ശ്രുതി പറഞ്ഞു.

അമ്മയുടെ മൃതശരീരം കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് ആചാരപ്രകാരം സംസ്‌കരിക്കണമെന്നേ പറഞ്ഞിരുന്നുള്ളുവെന്നും അത് തനിക്ക് അദ്ദേഹം സാധിച്ചു തന്നുവെന്നും ശ്രുതി പറഞ്ഞു. കല്‍പ്പറ്റയില്‍ വാടകയ്‌ക്കെടുത്ത വീട്ടിലാണ് ശ്രുതി ഇപ്പോള്‍ താമസിക്കുന്നത്.

article-image

dfsghfgetd

You might also like

  • Straight Forward

Most Viewed