തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്‍റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ


തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്‍റെ മൃതദേഹം ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ. ഞായറാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. റെയില്‍വെ സ്റ്റേഷന്‍റെ മധ്യഭാഗത്തുള്ള മേല്‍പ്പാലത്തില്‍ ലിഫ്റ്റിനോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബാഗ്. ഒരു ദിവസം മാത്രമാണ് കുഞ്ഞിന്‍റെ പ്രായം.

മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ശുചീകരണ തൊഴിലാളികളാണ് ആദ്യം ബാഗ് കണ്ടത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

article-image

sdfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed