ഉപദ്രവിച്ചയാളുടെ ആളുടെ ഭാര്യയായി പിറ്റേദിവസം തന്നെ അഭിനയിക്കേണ്ടി വന്നു
മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേദിവസം ഉപദ്രവിച്ചയാളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്ന സാഹചര്യമുണ്ടായെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടിയുടെ ഞെട്ടിക്കുന്ന മൊഴി. തലേദിവസത്തെ മോശം അനുഭവം മാനസികമായി തളർത്തിയതിനാൽ ഒരു ഷോട്ടെടുക്കാൻ 17 റീ ടേക്കുകൾ എടുക്കേണ്ടി വന്നു. അപ്പോൾ സംവിധായകന്റെ കടുത്ത വിമർശനം നേരിടേണ്ടി വന്നുവെന്നും നടി പറയുന്നു. കരാറിലില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വന്നുവെന്നും മറ്റൊരു നടി കമീഷന് മൊഴി നൽകി.
ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദമുണ്ടാകുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണ്. നിർമാതാക്കളും സംവിധായകരുമെല്ലാം അടങ്ങുന്ന 15 അംഗ പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് മലയാള സിനിമ ലോകം. വിലക്ക് തീരുമാനിക്കുന്നത് ഈ സംഘമാണ്. സിനിമ രംഗത്തുള്ളത് പുറത്തേക്കുള്ള തിളക്കം മാത്രമാണ്. സിനിമയിൽ കടുത്ത ആൺകോയ്മ നിലനിൽക്കുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. സ്ത്രീകൾ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. പലപ്പോഴും ശുചിമുറി പോലും നിഷേധിക്കുന്നു. തുണികളുടെ മറവിൽ വസ്ത്രം മാറേണ്ടിവരുന്നു.
aeqefdeswfeswfe


