വിഴിഞ്ഞത്ത് വൻ വിദേശ നിക്ഷേപം; 13,220 കോടി രൂപയ്ക്ക് 49% ഓഹരികൾ സ്വന്തമാക്കി സ്വിസ് കമ്പനി എംഎസ്‌സി
ഷീബ വിജയൻ
ഇന്ത്യയിലെ തുറമുഖ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപത്തിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സാക്ഷിയാകുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടെയിനർ ഷിപ്പിംഗ് കമ്പനിയായ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നു. 1.397 ബില്യൺ ഡോളർ അതായത് ഏകദേശം 13,220 കോടി രൂപ നിക്ഷേപിച്ചാണ് എംഎസ്‌സി ഈ വൻ പങ്കാളിത്തം ഉറപ്പാക്കുന്നത്.
അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഈ ചരിത്രപരമായ കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിച്ചത്. എംഎസ്‌സിയുടെ കണ്ടെയിനർ ടെർമിനൽ ഓപ്പറേറ്റിംഗ് വിഭാഗമായ 'ടിഐഎൽ' (TIL) വഴിയാണ് ഈ വൻ നിക്ഷേപം കേരളത്തിലേക്ക് എത്തുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിലവിലെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം പങ്കാളിത്തം എംഎസ്‌സിക്ക് നൽകുന്നതാണ് ഈ പുതിയ കരാർ.
dqwdesdes

