സുധാകരന്റെ 'തൂഫാൻ' യോഗത്തെ തള്ളി ചെന്നിത്തല; ക്രിമിനലുകളെ പങ്കെടിപ്പിച്ച യോഗം വിവാദത്തിൽ
ഷീബ വിജയൻ
ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളെയും പങ്കെടുപ്പിച്ച് കെ. സുധാകരൻ എംപി കൊച്ചിയിൽ വിളിച്ചുചേർത്ത 'തൂഫാൻ' യോഗത്തെ പൂർണ്ണമായി തള്ളിപ്പറഞ്ഞ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. സുധാകരൻ നടത്തിയ അത്തരമൊരു യോഗത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായുള്ള ഔദ്യോഗിക യോഗങ്ങൾ വിളിക്കാനുള്ള ചുമതല പൂർണ്ണമായും പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണുള്ളത്. അതല്ലാത്ത വ്യക്തിപരമായ യോഗങ്ങളൊന്നും ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവയ്ക്കേണ്ടതില്ലെന്നും ചെന്നിത്തല കർശനമായി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ, ഗുണ്ടാവിരുദ്ധ പരിശ്രമങ്ങളുടെ ഭാഗമാകാൻ നേരത്തെ സുധാകരൻ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ കൊച്ചിയിൽ അദ്ദേഹം വിളിച്ച യോഗത്തിൽ മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങിയ പ്രമുഖ ക്രിമിനൽ കേസ് പ്രതികളും മുൻ ഗുണ്ടാ നേതാക്കളും പങ്കെടുത്തതാണ് ഇപ്പോൾ വൻ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ഈ യോഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സുധാകരനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ സുധാകരൻ കൊച്ചിയിൽ ഇത്തരമൊരു യോഗം വിളിച്ചുചേർത്തത് തങ്ങളുടെ അറിവോടും സമ്മതത്തോടും കൂടിയല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയും രംഗത്തെത്തിയിരുന്നു.
dfsadfsdfs

