ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം; നടപടി അൻസിബയുടെ പരാതിയിൽ


ഷീബ വിജയൻ

വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ പ്രമുഖ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഈ സുപ്രധാന നടപടി. അൻസിബ നേരത്തെ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന പോലീസിന്റെ കണ്ടെത്തൽ പൂർണ്ണമായി തള്ളിക്കൊണ്ടാണ് ഇപ്പോൾ കോടതി നേരിട്ട് ഇടപെട്ടിരിക്കുന്നത്.

നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അൻസിബയ്ക്ക് അനുകൂലമായ നിലപാടല്ല അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായത്. തുടർന്നാണ് നടി കോടതിയെ സമീപിച്ചതും സ്വകാര്യ അന്യായം ഫയൽ ചെയ്തതും. കോടതി നിർദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്താലും, മുൻപ് ഇതേ കേസിൽ ടിനി ടോമിന് അനുകൂലമായി റിപ്പോർട്ട് നൽകിയ പോലീസ് സംഘം തന്നെയാണ് ഇനി കേസ് അന്വേഷിക്കുക. ഇതിൽ തങ്ങൾക്ക് ശക്തമായ ആശങ്കയുണ്ടെന്ന് അൻസിബയുടെ അഭിഭാഷകൻ വ്യക്തമാക്കി.

പോലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ ടിനി ടോമിനെ സഹായിക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും, അതുകൊണ്ടൊന്നും നിയമപോരാട്ടം അവസാനിക്കാൻ പോകുന്നില്ലെന്ന് അഭിഭാഷകൻ വ്യക്താക്കി. നീതി ലഭിക്കുന്നത് വരെ ശക്തമായി പോരാടുമെന്നാണ് അൻസിബ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ട് കടവന്ത്ര പോലീസ് നേരത്തെ ടിനിയുടെ മൊഴി എടുത്തിരുന്നു. കൂടാതെ 'അമ്മ' സംഘടനയുടെ മുൻ പ്രസിഡന്റ് ശ്വേത മേനോൻ, എക്സിക്യൂറ്റീവ് അംഗം നീന കുറുപ്പ് എന്നിവരുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. ടിനി തനിക്കെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ജിഹാദി എന്ന് വിളിച്ച് പരസ്യമായി ആക്ഷേപിച്ചെന്നുമാണ് അൻസിബയുടെ പ്രധാന ആരോപണം.

article-image

dfsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed