തിരുവനന്തപുരത്ത് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു


തിരുവനന്തപുരത്ത് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ശക്തമായ തിരയടിയിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടാവുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. വീഴ്ചയിൽ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുക്കുറിച്ചി സ്വദേശി ജോസിൻ്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്.

article-image

erwhtgrter

You might also like

Most Viewed