പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തും; കേരളത്തിലെ എംപിമാർക്ക് ഭീഷണി സന്ദേശം


പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ എ എ റഹീമിനും വി ശിവദാസനും ഭീഷണി. ഇരുവരുടെയും പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം.

ഞായറാഴ്ച രാത്രി 11.30ഓടെയാണ് എംപിമാർക്ക് ഭീഷണി സന്ദേശം എത്തിയത്. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്ന് സന്ദേശത്തിൽ പറയുന്നു. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കാൻ എംപിമാർക്കുള്ള മുന്നറിയിപ്പിൽ പറയുന്നു. പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിനിടെ അതീവ സുരക്ഷഭേദിച്ച് യുവാക്കൾ ലോക്സഭയ്ക്കുള്ളിൽ കയറിയത് വിവാദമായിരുന്നു.

article-image

ASdvdgngnd

You might also like

Most Viewed