അഞ്ചാമത് ആഗോള സംരംഭകത്വ ഫോറം 2024 ധനകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തു


അഞ്ചാമത് ആഗോള സംരംഭകത്വ ഫോറം 2024 ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിച്ച ഫോറത്തിൽ അറബ് ലീഗ് സെക്രട്ടറി ജനറൽ ഡോ. അഹ്മദ് അബുൽ ഗൈഥ്, ഉന്നത ഉദ്യോഗസ്ഥർ, മന്ത്രിമാർ, ക്ഷണിക്കപ്പെട്ടവർ, സംരംഭകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 33ാമത് അറബ് ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു സംരംഭകത്വ ഫോറം സംഘടിപ്പിച്ചത്.

2050ലെ ലോകം എന്ന വിഷയത്തിൽ ഇവിടെ ചർച്ചകളും നടന്നു. ഫോറത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്സ്പോയും ധനകാര്യ മന്ത്രി ഉദ്ഘാടനം ചെയ്തു.

article-image

രുരു

You might also like

  • Lulu Exchange
  • Straight Forward

Most Viewed