സൈമൺ ഹാരിസ് അയർലൻഡ് പ്രധാനമന്ത്രിയാകും

സൈമൺ ഹാരിസ് അയർലൻഡ് പ്രധാനമന്ത്രിയാകും. ഫൈൻ ഗെയിൽ പാർട്ടി മുപ്പത്തിയേഴുകാരനായ ഹാരിസിനെ നേതാവായി തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിയോ വരാഡ്കർ ആണ് ഹാരിസിന്‍റെ പേരു നിർദേശിച്ചത്. മറ്റാരും നേതൃസ്ഥാനത്തേക്കു മത്സരിച്ചില്ല. അടുത്ത മാസം ഹാരിസ് സ്ഥാനമേൽക്കും.
അയർലൻഡിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സൈമൺ ഹാരിസ്. മുപ്പത്തിയെട്ടാം വയസിൽ പ്രധാനമന്ത്രിയായ ലിയോ വരാഡ്കർ ആയിരുന്നു അയർലൻഡിന്‍റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രി. രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ പ്രധാനമന്ത്രികൂടിയായ വരാഡ്കർ ഇന്ത്യൻ വംശജനാണ്.
jgjkgu