സിത്രയിൽ തീപിടിത്തത്തിൽ മരിച്ച വയോധിക ദമ്പതികളുടെ കുടുംബത്തിന് വിട് അനുവദിച്ച് പ്രധാനമന്ത്രി

സിത്രയിലെ ഖരീജിയയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ വയോധിക ദമ്പതികൾ മരിച്ച സംഭവത്തിൽ കുടുംബത്തിന് സർക്കാറിന്റെ സഹായം ലഭിക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിന് ഒരു ഭവന യൂനിറ്റ് അനുവദിച്ചുകൊണ്ടുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ തീരുമാനം ക്യാപിറ്റൽ ഗവർണർ ശൈഖ് റാഷിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ അറിയിച്ചു.
സിത്രയിലെ സംഭവസ്ഥലം സന്ദർശിച്ച അദ്ദേഹം ഹമദ് രാജാവിന്റെയും കിരീടാവകാശിയുടെയും അനുശോചനം കുടുംബത്തെ അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് ഇവിടെ തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് പ്രായമായ ദമ്പതികൾ മരിച്ചത്.
ോേ്ോേ്
ോ്ിേി
്ിേ്ി